Client Story 

-Lubni Sahad

പതിനാലാം വയസ്സിൽ ആരംഭിച്ച മെൻസ്ട്രൽ ജീവിതം ഏറെക്കുറെ കുഴപ്പമില്ലാതെ അങ്ങനെ പോയിക്കൊണ്ടിരിക്കുകയായിരുന്നു മുപ്പതിനു ശേഷം ജീവിതം അത്ര എളുപ്പമായിരിക്കില്ല എന്ന് പലരും പറഞ്ഞത് പഴമൊഴി ആയിരിക്കാം എന്ന് സ്വയം വിശ്വസിച്ച എന്നെയും കാത്ത് മുപ്പതുകൾക്കപ്പുറം കാത്തുനിന്നവനിൽ ആദ്യം എത്തിയത് യൂറിനൽ ഇൻഫെക്ഷൻ ആണ് അറിയാതെ വന്ന് എന്നിൽ നിറഞ്ഞ അവൻ വലത് കിഡ്നിയുടെ പ്രവർത്തനത്തെ നിർത്തിവെച്ചിട്ടുണ്ട് എന്ന് അറിയാൻ സാധിച്ചു രണ്ട് സുഖപ്രസവം പോലും ആസ്വദിച്ച് ചെയ്ത എനിക്ക് ആദ്യ പേടിസ്വപ്നമായി ഹോസ്പിറ്റലിലെ ഓപ്പറേഷൻ തിയേറ്റർ അത് സമ്മാനിച്ചു.

വലിയൊരു മുറിവിന്റെ അടയാളം ഇന്നും സഹിച്ച വേദനയുടെ സ്മാരകമായി വയറിൽ കിടപ്പുണ്ട്.. അതിനേക്കാൾ അപ്പുറം, വേദനിപ്പിച്ച പ്രമുഖ ഗവണ്മെന്റ് ഹോസ്പിറ്റൽ ഇടനാഴിയിലെ കിടത്തം ഓർമ്മയിലുണ്ട്.. ആ വേദനയിൽ നിന്ന് ഞാനൊന്ന് കരകയറി ജീവിതത്തിലേക്ക് എങ്ങനെയെങ്കിലും തിരിഞ്ഞു കയറുമ്പോഴാണ് മറ്റൊരാൾ,  ഫാറ്റ് കഴിക്കാത്ത,വെജിറ്റേറിയനായ എനിക്ക് ഒരിക്കലും വരില്ല എന്ന് ഞാൻ വിശ്വസിച്ച.. സാക്ഷാൽ ഫൈബ്രോയ്ഡ്.. പിന്നീട് രണ്ടു വർഷക്കാലം സ്കാനിങ് റൂമുകളിലൂടെ.. നിർത്താതെയുള്ള ബ്ലീഡിങ് സഹിച്ചു.. താളം തെറ്റിയ ജീവിതം സഹിച്ച്.. പിരീഡ്സ് വേദന പോലും അറിയാതെ അതുവരെ മുന്നോട്ടു പോയിരുന്ന എനിക്ക് പിന്നീടങ്ങോട്ട് രക്തച്ചൊരിച്ചിലിന്റെ കാലം.. ഒരുപാട് ഇടങ്ങളിൽ മരുന്ന് അന്വേഷിച്ചു.. ചുരുങ്ങുമെന്ന് കരുതി മരുന്നുകൾ മറ്റ് എന്തെല്ലാമോ പ്രക്രിയ ശരീരത്തിൽ നടത്തി...കോഴിക്കോട് ജില്ലയിൽ അഞ്ചിൽ അധികം Gynacologist ഉം ഗർഭപാത്രം ഉൾപ്പടെ സർജറി പറഞ്ഞു ഈ 32 പ്രായത്തിൽ തന്നെ അതെത്ര വിഷമം എന്ന് ഞാൻ ഓർത്തു കരഞ്ഞു..

ഒടുവിൽ, പ്രിയപ്പെട്ട ഐശ്വര്യ ഡോക്ടർക്ക് മുമ്പിൽ എത്തിയപ്പോഴാണ് നാളെ പറ്റുമെങ്കിൽ നാളെ നമുക്ക് സർജറി ചെയ്യാം.. ഗർഭപാത്രം നീക്കാതെ തന്നെ എന്നൊരു ഓപ്ഷൻ ഡോക്ടർ മുന്നോട്ടുവെച്ചത്.. അത്രമേൽ ഫൈബ്രോയ്ഡ് എന്റെ ഗർഭപാത്രത്തിൽ വലുതായിരുന്നു..ആ വാക്കുകൾക്ക് ഒരു തീരുമാനം എടുക്കാൻ മാത്രം വലുപ്പം ഉണ്ടായിരുന്നു.. ഒരു കൂട്ടുകാരി നീ വാ നമുക്ക് സെറ്റ് ആക്കാ എന്ന് പറയും പോലെ.. പിന്നെ ഐശ്വര്യ ഡോക്ടർക്കും challenge കൾ ഞാനും നൽകി എന്റെ മെഡിക്കൽ history, living conditions, പുതിയതായി കിട്ടിയ ജോലിയിൽ ലീവ് ഇല്ലാത്ത അവസ്ഥ full task,ഞാൻ ഇങ്ങനൊക്കെ ആവുള്ളു വേണേൽ എന്നെ ചികിൽസിച്ചു ബേധമാക്കു മട്ട്.. വേദനയ്ക്കും ബ്ലീഡിങ്ങിനും ഒരു കുറവുമില്ലെങ്കിലും അഹങ്കാരിയായൊരു രോഗി.. അത്തരത്തിലൊരാളെ handle ചെയ്യാൻ ഡോക്ടർക്ക് ഒരു വാക്ക് മതിയായിരുന്നു "30 ന് അപ്പുറവും ജീവിതം ഉണ്ട്"

ഒപ്പം Struggle ചെയ്യുന്ന partner ഉണ്ട് കുട്ടികളും വീട്ടുകാരുമുണ്ട് അവർക്ക് നീ വേണം നിനക്ക് നീ ഉണ്ടാവണം നല്ല യാത്രകൾ പോകണം എന്നെല്ലാം ഐശ്വര്യ ഡോക്ടറെ കണ്ടു വന്ന ദിവസം ഞാൻ ആദ്യമായി ഓർത്തു.. അന്ന് വരെ കണ്ടതെല്ലാം ചികിൽസിച്ചവർ മാത്രം.. മനസ്സിൽ തൊട്ട ഒരൊറ്റ വാക്ക് എന്നെ പിറ്റേന്ന് നാഷണൽ ഹോസ്പിറ്റലിൽ എത്തിച്ചു.. Test കൾ എല്ലാം എഴുതി.. എല്ലാം ഉറപ്പ് വരുത്തി..ഡോക്ടറിലെ പ്രഫഷണൽ style എനിക്ക് പല പാഠങ്ങൾ നൽകി.. വലിയ സർജറിയുടെ അങ്കലാപ്പിലും എന്നെ ok ആക്കുന്നതിൽ ഡോക്ടർ സദാ ജാഗരൂകയായി എന്നെ ചേർത്ത് നിർത്തി..വലിയൊരു മുറിവുള്ള ആളാ ഇനിയും ഞാൻ കീറി മുറിക്കില്ല ട്ടോ എന്ന് ചിരിച്ചു കൊണ്ടുള്ള വാക്ക് കേട്ട് key hole സർജറി ക്ക് ഞാൻ തയ്യാറായി..വലിയ ആ മുഴ മുഴുവൻ നീക്കുവാൻ ഡോക്ടർ ശ്രദ്ധിച്ചു.. ബോധം തെളിയുമ്പോ അമ്മയെ തിരയുന്ന കുഞ്ഞിനെ പോലെ ഡോക്ടറുടെ ശബ്ദത്തിന് ഞാൻ കാതോർത്തു.. പേര് വിളിച്ചു..you are perfectly ok..ആ കണ്ണിലെ ആത്മവിശ്വാസം അത് എന്നിലേക്കും പകർന്നു.. പിന്നീട് 2 നാൾ ഹോസ്പിറ്റലിൽ നിന്നു..രാവിലെയും op കഴിഞ്ഞു പോകുമ്പോഴും കിടക്കല്ലേ നിനക്ക് ഒരു രോഗവും ഇല്ല എന്നും പറഞ്ഞു വന്നു പോകുന്ന ഡോക്ടറെ മൂന്നാം ദിവസം രാവിലെ കണ്ടില്ല. അന്ന് ഞാൻ വീട്ടിലേ ഉറങ്ങൂ എന്ന് ഡോക്ടർ ആദ്യമേ ഉറപ്പ് നൽകിയതാണ്...എന്നിലെ OCD ക്കാരി അസ്വസ്ഥയായി.. 

എന്നാൽ  12 മണിക്ക് റൂമിൽ  എത്തിയ ഉടനെ തന്നെ  ഡോക്ടർ tube ഒഴിവാക്കുന്നു, check up ചെയ്യുന്നു..ഒരു ടെൻഷനും ഇല്ലാത്ത ഒരു വാല്യേക്കാരി (ചെറുപ്പകാരി) ഡോക്ടർ എന്ന് എന്റെ ഉമ്മ കമന്റ്‌ പാസാക്കിയത് ഞാൻ ഓർത്തു..വൈകുന്നേരം ആവുമ്പോഴേക്കും ഞാൻ എന്റെ വീട്ടിൽ എന്റെ മുറിയിൽ വേദന ഇല്ലാതെ.. ഒട്ടും ബ്ലീഡിങ് ഇല്ലാതെ.. ഒരു ചെറു മുറിവിന്റെ oinment പുരട്ടി കിടന്നു.. അത് ഓണം അവധിക്കാലം.. വേദനയുടെ മത്സരം വിട്ട് ഞാൻ പാഡ്‌ ഇല്ലാതെ 1 വർഷത്തിന് ശേഷം ഉറങ്ങിയ ദിവസം.. നന്ദി ഡോക്ടർ.. പിന്നെ post ചെക്ക് അപ്പ്‌.. അവിടെ പിന്നെ gynecology അല്ല.. സൈക്കോളജി ആയിരുന്നു.. Trip plan, move on, enjoy life, balancing work&personal life പിന്നെ എന്തൊക്കെയോ പറയുന്ന സുന്ദരി സുഹൃത്ത്..എന്റെ ഭർത്താവ് ഏത് കാര്യത്തെയും സൂക്ഷ്മ വിധി പറയുന്ന ഒരാളാണ്.. ഒറ്റ വാക്കിൽ അങ്ങേർക്ക് പറയാനുണ്ടായിരുന്നത് ഹോസ്പിറ്റലിൽ ഡിസ്ചാർജ് വരെ ഡോക്ടർ കാണിച്ച ധൈര്യം ആയിരുന്നു.. ഞാനും കുടുംബവും പ്രിയപ്പെട്ട ഐശ്വര്യ ഡോക്ടറോട് കടപ്പെട്ടിരിക്കുന്നു.. വേദനയില്ലത്ത 30 കളെ സമ്മാനിച്ചതിന്.. ചിരിച്ചതിന്, സാന്ത്വനിപ്പിച്ചതിന് എല്ലാം.. "ഐശ്വര്യമാതുരസേവനം ദീപ്തം! വേദനാഭംഗം എൻ ജീവിതം ധന്യം" ......................... ❤️.............................. ലുബ്‌നിസഹദ്

Client Story 

-Rekha Sunil

I am incredibly grateful to Dr. Aiswarya for her exceptional care and expertise throughout my recent uterus removal surgery due to fibroids. From the initial consultation to my post-operative recovery, Dr. Aiswarya demonstrated a level of compassion and professionalism that truly set her apart. She patiently listened to my concerns, thoroughly explained the procedure and its potential risks and benefits, and answered all my questions with clarity and patience. During the pre-operative phase, Dr. Aiswarya provided me with clear instructions and guidance on how to prepare for surgery, which significantly alleviated my anxiety. Her calming presence and reassuring words helped to ease my nerves before the procedure.

The surgery itself was a success, and my recovery has been smooth and comfortable. Dr. Aiswarya provided exceptional post-operative care, ensuring my comfort and addressing any concerns promptly. She regularly checked on my progress and provided clear instructions for my recovery. I felt confident that I was in the best possible hands throughout the entire process. Even now, after my surgery, I feel comfortable reaching out to Dr. Aiswarya with any questions or concerns regarding my health. Her continued support and guidance are invaluable to me. I highly recommend Dr. Aiswarya to anyone seeking a compassionate, skilled, and experienced gynecologist. Her dedication to her patients is truly remarkable, and I am incredibly grateful for her exceptional care ......................... ❤️.............................. Rekha Sunil